District News
കുളത്തൂപ്പുഴ: തങ്കം കിരണ്‍ അഭയകേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സായാഹ്നത്തില്‍ ഒരു സാന്ത്വനം പദ്ധതിയുടെ ഭാഗമായി തിങ്കള്‍ക്കരിക്കം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കും. 23ന് രാവിലെ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഉച്ചയ്ക്ക് വിപുലമായ ഓണസദ്യയുമുണ്ടാകും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഓണാഘോഷകമ്മിറ്റി രൂപീകരിക്കുന്നതിനു വേണ്ടി സംഘാടക സമിതിയോഗം ചേര്‍ന്നു. ഇതോടനുബന്ധിച്ച് ഓണം വിളംബര മാരത്തോണ്‍ കുളത്തൂപ്പുഴ ശാസ്താക്ഷേത്രമുറ്റത്ത്നിന്ന് അരംഭിക്കും, വൈകുന്നേരം നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനം സി. അജയപ്രസാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബീവി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് തങ്കംകിരന് മാനേജിംഗ് ഡയറക്ടര്‍ ഷാ സോമസുന്ദരം, പിറവന്തൂര്‍ ഗോപാലകൃഷ്ണന്, മാനേജര്‍ ഗംഗ, സെക്രട്ടറി ഷൈനിശിവ, സ്റ്റാഫ് നഴ്സ് ഷീബാ വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.
ചെങ്ങമനാട്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചെങ്ങമനാട് തരകന്‍സ് ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങുകള്‍ കെപിസിസി അംഗം അഡ്വ. അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്. പത്മ ഗിരീഷ് അധ്യക്ഷതവഹിച്ചു.
സമ്മേളനത്തില്‍ യുഡിഎഫ് ചെയര്മാന് ജി. രാധാമോഹനന്‍, റെജിമോന് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ മേലില, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.പി. സജീവ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കയറ്റി ചെയര്‍പേഴ്സണ്‍ സൂര്യനാഥ്, മണ്ഡലം പ്രസിഡന്റുമാരായ ജെ.കെ നന്ദകുമാര്‍, സജി യോഹന്നാന്, സുനില്‍കുമാര്‍, മേലില ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോള് ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ബിജു, ശോഭ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ കൃഷ്ണന്‍കുട്ടി, പ്രസാദ്, അമ്പിളി സുനില്‍, ആഷ്ലി, വി.മുഹമ്മദ്, ജി. സലിം തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
മുക്കൂട്ടുതറ: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, അഖില കേരള ചെസ് മത്സരവും 22ന് നടക്കും. രാവിലെ പത്തിന് മുക്കൂട്ടുതറ സെന്റ് മേരിസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ വികാരി ഫാ. അലക്സ് കണ്ണമല ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
വിജയികൾക്ക് ജോസഫ് മാത്യു കുമ്പളംതാനം മെമ്മോറിയൽ വക ട്രോഫി നൽകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ആർ. വിശ്വനാഥൻ നായർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി അധ്യക്ഷൻ ഡോ.ടി.എൽ. മാത്യു അധ്യക്ഷത വഹിക്കും.
വൈകുന്നേരം നടക്കുന്ന സമ്മാന ദാനം കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ മാനേജർ. ഫാ. ബിനു കിഴക്കേ ഇളംതോട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.ജെ. അജിമോൻ എന്നിവർ നിർവഹിക്കും. 24ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം വരെ എം.ടി. പുല്ലാട്ട് സ്മാരക ഹാളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.വി. പ്രസന്നൻ ഉദ്ഘാടനം ചെയ്യും രാത്രി ഏഴിന് ഗാനസന്ധ്യ നടക്കും.
ചിറക്കടവ്: മലയാള ബ്രാഹ്മണസമാജം മണിമല ശാഖാ പൊതുയോഗവും ഓണാഘോഷവും 23ന് രാവിലെ 10ന് ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കലാകായിക മത്സരങ്ങൾ സംഗീതം, നൃത്തം, വടംവലി, തിരുവാതിര എന്നിവയുണ്ടായിരിക്കും. 1.30ന് വാർഷിക പൊതുയോഗത്തിൽ ശാഖാപ്രസിഡന്റ് ഹരികുമാരൻനമ്പൂതിരി അധ്യക്ഷത വഹിക്കും. മണിലാൽ നമ്പൂതിരി ഓണസന്ദേശം നൽകും.
ചിറക്കടവ്: കളഭം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും 23ന് നടക്കും. ചിറക്കടവ് യുപി സ്കൂളിലാണ് പരിപാടി. രാവിലെ 6.30ന് ഓണപ്പൂക്കളം, ഒൻപതിന് കലാപരിപാടികളും മത്സരങ്ങളും ഉദ്ഘാടനം ചെയ്യും. 12.30ന് ഓണസദ്യ, 1.30ന് കലാപരിപാടികൾ, നാലിന് സമാപനം, സമ്മാനദാനം, 80 വയസ് തികഞ്ഞ അംഗങ്ങളെ ആദരിക്കൽ.
പൊൻകുന്നം: ജനകീയവായനശാലയിലെ ഓണാഘോഷം 23ന് നടക്കും. രാവിലെ 9.30ന് ഓണപ്പൂക്കളം, തുടർന്ന് മത്സരങ്ങൾ, ഉച്ചകഴിഞ്ഞ് മൂന്നിന് സമാപനം. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
മുക്കൂട്ടുതറ: ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിൽ ഇന്ന് മിന്നിച്ചോണം എന്ന പേരിൽ ഓണാഘോഷ പരിപാടികൾ നടക്കും. കുട്ടികളുടെ വിവിധ ഓണാഘോഷ പരിപാടികൾക്ക് ശേഷം ഓണസദ്യയും പായസ വിതരണവുമുണ്ടായിരിക്കും.
കാഞ്ഞിരപ്പള്ളി: സ്കൂളുകളിലും കോളജുകളിലും ഓണത്തിന്റെ ആർപ്പുവിളികൾ ഉണർന്നു. വിദ്യാലയങ്ങളിൽ ഇന്ന് ഓണാഘോഷം നടക്കും. ചില കോളജുകളിൽ ഓണാഘോഷങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കസവുമുണ്ടും സാരിയുമൊക്കെയായി മലയാളത്തനിമയുള്ള വേഷങ്ങളണിഞ്ഞും പൂക്കളമൊരുക്കിയും വടംവലിച്ചും ഓണസദ്യ ഒരുക്കിയും ഓണം കളറാക്കാൻ വിദ്യാർഥികൾ ഒരുങ്ങിക്കഴിഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ടൗണിലെ കടകളെല്ലാം ഇന്നലെ വിദ്യാർഥികളെ ക്കൊണ്ട് നിറഞ്ഞിരുന്നു. ഒരുപോലെയുള്ള ഡ്രസ് എടുക്കാനും പൂക്കളമൊരുക്കാനുമായി വിദ്യാർഥികൾ ഇന്നലെ തിരക്കിലായിരുന്നു.
District News
എലിക്കുളം പഞ്ചായത്ത് 12-ാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീ ഓണാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രസിഡന്റ് ബിന്ദു അഭിലാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ സുജാതാ മോഹൻ, തുളസി സാബു, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. ഷെഹ്ന, കുടുംബശ്രീ സെക്രട്ടറി ഷീനാ അനീഷ്, വി.ജി. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.ആഘോഷച്ചെലവുകൾ ചുരുക്കി എട്ട് പേർക്കായി 50,000 രൂപ ചികിത്സാസഹായം നൽകി.
NRI
ഡബ്ലിൻ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ നടത്തിയ ഓണാഘോഷ പരിപാടി അവിസ്മരണീയമായി. ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ, കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. നീനാ കൈരളി, കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാന, തീപ്പൊരി, വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.
NRI
മനാമ: പ്രവാസി വെൽഫെയർ വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാരിക പരിപാടികളുമായി "പ്രവാസോണം 25' ഒക്ടോബർ മൂന്നിന് അദ്ലിയ ഔറ ആർട്സ് സെന്ററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റിലിൽ പ്രവാസി വെൽഫെയർ സാധാരണക്കാരായ പ്രവാസികൾക്കായി നടത്തിവരാറുള്ള സൗജന്യ ഓണസദ്യയും നടക്കും.
പ്രവാസോണം'25ന്റെ സുഗമമായ നടത്തിപ്പിന് ആഷിക് എരുമേലി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായും രാജീവ് നാവായിക്കുളം ചീഫ് കോഓർഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്പോൺസർഷിപ്പ്: മജീദ് തണൽ, അനസ് കാഞ്ഞിരപ്പള്ളി, റഫീഖ് സൽമാബാദ്. കലാപരിപാടികൾ: ഷാഹുൽ ഹമീദ് വെന്നിയൂർ, ദീപക്. ഓണക്കളികൾ: രാജീവ് നാവായിക്കുളം, അസ്ലം വേളം. വെന്യൂ: അനിൽ കുമാർ സൽമാബാദ്, അബ്ദുല്ല കുറ്റ്യാടി, അമീൻ ആറാട്ടുപുഴ, സാജിർ ഇരിക്കൂർ.
രജിസ്ട്രേഷൻ: മഹ്മൂദ് മായൻ, ഷിജിന ആഷിക്ക്. ബാക്ക് സ്റ്റേജ് മാനേജ്മെന്റ്: അനിൽ സൽമാബാദ്, വഫ ഷാഹുൽ ഹമീദ്. ലേബർ ക്യാമ്പ് കോഡിനേഷൻ: ഇർഷാദ് കോട്ടയം വോളണ്ടിയർ കോഓർഡിനേഷൻ: ഫസലുറഹ്മാൻ, ഇർഷാദ് കോട്ടയം, പോഗ്രാം നിയന്ത്രണം: വഫ ഷാഹുൽ ഹമീദ്.
ഓണസദ്യ: ബദറുദ്ദീൻ, മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം, അനിൽ കുമാർ ആറ്റിങ്ങൽ, ഷാഹുൽ ഹമീദ് വെന്നിയൂർ, ബെന്നി ഞെക്കാട്, ദീപക്. ടീ ആൻഡ് സ്നാക്ക്സ്: മുഹമ്മദലി സി എം, അനിൽ ആറ്റിംഗൽ, സാജിർ.
റിസപ്ഷൻ: മുഹമ്മദലി മലപ്പുറം, മജീദ് തണൽ, സബീന അബ്ദുൽ ഖാദർ. ഡിസൈനിംഗ്: അസ്ലം വേളം മൊമെന്റോസ്: ബഷീർ വൈകിലശേരി. ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ മസീറ നജാഹ്.
പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതം ആശംസിച്ചു.
പ്രവാസോണം'25 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആഷിക് എരുമേലി സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി.
NRI
എഡ്മന്റൺ: ഓണത്തെവരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. സെപ്റ്റംബർ ആറിന് രാവിലെ 10.45ന് ബാൾവിൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഓണാഘോഷത്തിൽ മാവേലിയെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്.
എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. നിരവധി കലാപരിപാടികളാണ് പരിപാടിയുടെ പ്രധാന ആകർഷണം.
വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും.
പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയാറാക്കും. തത്സമയ സംഗീതവും മറ്റ് വിനോദ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ഓണാഘോഷത്തിൽ എഡ്മന്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.